നിർമലഗിരി കോളജിൽ
കൂത്തുപറമ്പ്: ഉന്നത വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത ശൈലികൾ സമൂലം മാറ്റിയെഴുതി പുതിയ വിദ്യാഭ്യാസ നയങ്ങൾക്ക് രൂപം കൊടുത്തുകൊണ്ട് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നിർമലഗിരി കോളജ് തലത്തിൽ ബർസാർ ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളും രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു. നിർമലഗിരി കോളജ് പ്രിൻസിപ്പൽ ഡോ ടി.കെ. സെബസ്റ്റ്യാൻ, ഐക്യുഎസി കോ-ഓർഡിനേറ്റർ റവ. ഡോ. മാർട്ടിൻ ജോസഫ്, നാലുവർഷ ബിരുദ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സാബു സെബാസ്റ്റ്യൻ, ഇമ്മാനുവൽ ടോം, കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഡിപ്പാർട്മെന്റുകളിൽ വ്യത്യസ്ത പരിപാടികളോടെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി.
ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ
എടത്തൊട്ടി: എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിജ്ഞാനോത്സവം നടത്തി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. പീറ്റർ ഊരോത്ത് അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ ഡിഗ്രി പദ്ധതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് നാലുവർഷ ബിരുദ രീതിയെക്കുറിച്ച് ക്ലാസും അധ്യയന വർഷ ഉദ്ഘാടനവും നടത്തി. മാനേജർ ഫാ. ജോർജ് പൊട്ടയിൽ, എച്ച്ഒഡിമാരായ ഏബ്രാഹം ജോർജ്, ജോസ് ജോസഫ്, സിനി, രേഖ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി എംജി കോളജിൽ
ഇരിട്ടി: ഇരിട്ടി എംജി കോളജിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, നഗരസഭ കൗൺസിലർമാരായ സമീർ പുന്നാട്, എൻ. സിന്ധു, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം കെ.വി. പ്രമോദ് കുമാർ, ഡോ. ആർ. ബിജുമോൻ, വൈ.വൈ. മത്തായി, സത്യൻ കൊമ്മേരി, സുരേഷ് ബാബു,ഡോ. ജിതേഷ്, വി.കെ. സന്തോഷ് കുമാർ, സി.വി. സന്ധ്യ എന്നിവർ പ്രസംഗിച്ചു.