സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​വും ഓ​ഡി​റ്റോ​റി​യ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 30, 2024 8:32 AM IST
ഇ​രി​ട്ടി: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച പാ​യം ഗ​വ. യു​പി സ്കൂ​ൾ കെ​ട്ടി​ട​വും അ​നു​ബ​ന്ധ​മാ​യി നി​ർ​മി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ത്ന​കു​മാ​രി​യും ഓ​ഡി​റ്റോ​റി​യം പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം എ​ഇ​ഒ ഇ​ൻ ചാ​ർ​ജ് കെ. ​വി​ജ​യ​നും, അ​നു​മോ​ദ​ന ച​ട​ങ്ങ് ഇ​രി​ട്ടി ബി​പി​സി ടി.​എം. തു​ള​സീ​ധ​ര​നും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​തു ക​രി​യാ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഇ​ൻ ചാ​ർ​ജ് എ. ​ശ്രീ​ല, റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക ര​ജി​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഷി​ബു, എം.​കെ. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.