ഡോ​ക്‌​ട​ർ​മാ​രെ ആ​ദ​രി​ച്ചു
Wednesday, July 3, 2024 1:50 AM IST
അ​ര​വ​ഞ്ചാ​ൽ: ഡോ​ക്‌ടേഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ര​വ​ഞ്ചാ​ലി​ലെ വി​വി​ധ ഡോ​ക്‌ടർ​മാ​രെ അ​ര​വ​ഞ്ചാ​ൽ ല​യ​ൺ​സ്‌ ക്ല​ബ് ആ​ദ​രി​ച്ചു. മാ​ക്സ് മൈ​ൻ​ഡ് റി​ഹാ​ബ് സെ​ന്‍റ​റി​ലെ സൈ​ക്യാ​ട്രി​സ്റ്റു​മാ​രാ​യ ഡോ. ​അ​രു​ൺ ജോ​യ്, ഡോ. ​ബെ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും അ​ര​വ​ഞ്ചാ​ലി​ലെ ജ​ന​കീ​യ ഹോ​മി​യോ ഡോ. ​വി​ജി​ത, ഡോക്‌ടർ ആ​ബി​ദ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ​യ്യ​ന്നൂ​രി​ലെ ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് മു​ബ​ഷി​റി​നെ മെ​മ​ന്‍റോ ന​ൽ​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും ആ​ദ​രി​ച്ചു.

പ​യ്യ​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന​വും മാ​ത​മം​ഗ​ല​ത്തെ അ​ഞ്ജ​ലി ഭ​വ​നി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. മാ​ക്സ് മൈ​ൻ​ഡ് പ​രി​സ​ര​ത്ത് വൃ​ക്ഷത്തൈ ​ന​ടു​ക​യും ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ശ്വ​നാ​ഥ​ൻ, സോ​ൺ ചെ​യ​ർ​മാ​ൻ വി.​കെ. ബി​ജു, മ​ണി ക​ട​ശേ​രി​യി​ൽ, സു​ജി​ത് ന​മ്പ്യാ​ർ, ബി​നോ​യ്‌ പി. ​മാ​ത്യു, പി.​വി. ദി​നേ​ശ്, സോ​ണി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​മ്പേ​രി: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രെ ആ​ദ​രി​ച്ചു. ചെ​മ്പേ​രി വി​മ​ല ആ​ശു​പ​ത്രി​യി​ലെ ഡോ. ​പ്രി​യ, കു​ടി​യാ​ന്മ​ല പി​എ​ച്ച്സി​യി​ലെ ഡോ. ​വി​വേ​ക്, ദ​ന്ത ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​എ​ബി, ഡോ. ​ആ​ശ, ഡോ. ​മ​രി​യ എ​ന്നി​വ​രെ റോ​ട്ട​റി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​സ​ഫ് ക​ടൂ​ക്കു​ന്നേ​ൽ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, ബോ​ബി​ൻ അ​പ്പോ​ളോ, വാ​സു​ദേ​വ​ൻ നാ​യ​ർ, ജോ​സ് പൈ​ങ്ങോ​ട്ട്, ജി​ജി ക​ടു​വാ​തൂ​ക്കി​ൽ, സ​ണ്ണി മം​ഗ​ല​ത്ത്ക​രോ​ട്ട്, തോ​മ​സ് കാ​ര​ക്കു​ന്നേ​ൽ, ര​ജി​ത വാ​സു​ദേ​വ​ൻ, റോ​സ​ന്ന പു​ന്ന​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.