മി​ഡി​യും ടോ​പ്പും ധ​രി​ച്ച് ആ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, June 30, 2024 2:07 AM IST
ത​ല​ശേ​രി: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ധ​രി​ച്ച് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഗ​വ. ബ്ര​ണ്ണ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ധ​ർ​മ​ടം ഒ​ഴ​യി​ൽ ഭാ​ഗം ഷ​ഹ​ർ​ബാ​ൻ ഹൗ​സി​ൽ ലി​യാ​ഖ​ത്ത് - ഷ​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ദി​ലി​നെ​യാ​ണ് (14) വീ​ടി​ന് മു​ക​ളി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ൾ ധ​രി​ക്കു​ന്ന മി​ഡി​യും ടോ​പ്പു​മാ​യി​രു​ന്നു വേ​ഷം. മാ​താ​വ് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഉ​മ്മാ​മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ളി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് മു​ക​ളി​ലെ മു​റി​യി​ലേ​ക്ക് പോ​യ ആ​ദി​ലി​നെ പി​ന്നീ​ട് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ബി​ല സെ​റി​ൻ, സാ​ഹി​ർ.