തളിപ്പറമ്പ്: കെഎസ്എസ്പിഎ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പെൻഷൻ പരിഷ്ക്കരണത്തിന് 12-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലും 11-ാം ശമ്പള പരിഷ്ക്കരണത്തിലെ, പെൻഷൻ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിച്ച് ഉത്തരവായിട്ടും പൂർണമായി നൽകാത്തതിലും ആറു ഗഡുവായ 19 ശതമാനം ഡിഎ കുടിശിക അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് സബ്ട്രഷറിയിലേക്ക് പ്രകടനവും വിശദീകരണ യോഗവും നടത്തിയത്. വിശദീകരണ യോഗം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.വി. ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രേമരാജൻ സംസ്ഥാന കൗൺസിലർമാരായ പി. കൃഷ്ണൻ, ഇ. വിജയൻ, ടി.വി. ശ്രീധരൻ, യു. നാരായണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം. മാത്യു, കെ. മധു, പി. ഗോവിന്ദൻ, ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ. കാഞ്ചനകുമാരി, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ്, എ.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചെറുപുഴ സബ് ട്രഷറിയ്ക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. സുഖദേവൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കോടൂർ കുഞ്ഞിരാമൻ, കെ.എം. തോമസ്, ടി.എം. ബാലകേശവൻ നമ്പീശൻ, പി.എം. ജോസഫ്, കെ.ഇ. ഷാഹുൽ ഹമീദ്, സി.എം. ഇസ്മായിൽ, കെ.സി. ഗ്രേസി, എം.കെ. സുരേഷ് കുമാർ, പി.കെ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.