ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു
Wednesday, July 3, 2024 1:50 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക് കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പൗ​ളി​ൻ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഡ്‌ മെം​ബ​ർ​മാ​രാ​യ ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, അ​നി​ല ജെ​യി​ൻ, ജെ​സ്റ്റി​ൻ സ​ഖ​റി​യാ​സ്, പി.​വി. ക​മ​ലാ​ക്ഷി, ഷീ​ജ ഷി​ബു, ജോ​യി ജോ​ൺ, ലീ​ഡ്സ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് പി.​വി. മാ​യ, എ​സ്എ​ച്ച്എം ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് പി. ​സു​ജാ​ത, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഉ​ദ​യ​ൻ എ​ട​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഷ്യു-​കൊ​ക്കോ ഡ​യ​റ​ക്ട​റേ​റ്റ് ഫീ​ൽ​ഡ്‌ അ​സി​സ്റ്റ​ന്‍റ് വി​നീ​ത് ക​ശു​മാ​വ് കൃ​ഷി സം​ബ​ന്ധി​ച്ച ച​ർ​ച്ചാ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ത്മ-​എ​ടി​എം സീ​ന​ത്ത് ആ​ത്മ പ​ദ്ധ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ആ​ല​ക്കോ​ട്: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ൺ​സ​ൻ താ​രാ​മം​ഗ​ലം, എം.​എ. ക​ലീ​ൽ റ​ഹ്മാ​ൻ, കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ചു എം. ​സ​ണ്ണി, പി. ​ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഞാ​റ്റു​വേ​ല ച​ന്ത​യോ​ട് അ​നു​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യൂം ഉത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല്പ​ന​യും ന​ട​ന്നു. ക​ർ​ഷ​ക സ​ഭ​യോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ർ​ഷി​ക വി​ള​ക​ളി​ലെ രോ​ഗ-കീ​ട നി​യ​ന്ത്ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ കെവി​കെ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ റെ​നി​ഷ, മ​ഞ്ജു എ​ന്നി​വ​ർ ക്ലാ​സx​ടു​ത്തു.