യു​വാ​ക്ക​ൾ തൊ​ഴി​ൽ സം​രം​ഭ​ക​രാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, June 30, 2024 8:32 AM IST
ഉ​ളി​ക്ക​ൽ: ആ​ധു​നി​ക കേ​ര​ളം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ്വ​യം തൊ​ഴി​ൽ രം​ഗ​ത്തേ​ക്ക് ജ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന് ത​ല​ശേ​രി അതിരൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ്വ​യം തൊ​ഴി​ൽ ചെ​യ്ത് മാ​ന്യ​മാ​യി കേ​ര​ള​ത്തി​ൽ ത​ന്നെ ജീ​വി​ക്കു​ന്ന​തി​നാ​ണ് ബ​യോ​മൗ​ണ്ട​ൻ ക​മ്പ​നി പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​വി​ടെ ഉ​ത്പ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള വി​പ​ണ​ന ശൃം​ഖ​ല​യ്ക്കും അ​തി​രൂ​പ​ത വ്യ​ക്ത​മാ​യ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പാം​പ്ലാ​നി പ​റ​ഞ്ഞു. നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​നാത​ല കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കു​ന്നോ​ത്തു പ്ര​വ​ർ​ത്തിക്കു​ന്ന ബ​യോ​മൗ​ണ്ട​ൻ വ്യ​വ​സാ​യ പാ​ർ​ക്കി​ലേ​യ്ക്കു ക​ട​ന്നു​വ​ന്ന് അ​തി​ന്‍റെ ക​ണ്ണി​ക​ളാ​വാ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു. എ​ല്ലാ മാ​സ​വും ന​ട​ക്കു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ യോ​ഗ​ങ്ങ​ൾ ഇ​തു പോ​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​വ​ണം. പ​ര​സ്പ​രം സ്നേ​ഹ​വും സ​ഹാ​യ​വും വ​ർ​ധി​പ്പി​ച്ച് യേ​ശു ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​തു മൂ​ലം സാ​ധി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സി​ബി​ച്ച​ൻ പാ​ലാ​ക്കു​ഴി, ഫാ.​ജോ​ജി കാ​ക്ക​ര​മ​റ്റം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ഫാ. ​തോ​മ​സ് കൊ​ന്ന​യി​ൽ, എം.​ജെ. മാ​ത്യു, അ​ഗ​സ്റ്റ്യ​ൻ വേ​ങ്ങ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.