കണ്ണൂർ: കെഎസ്എസ്പിഎയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ട്രഷറിക്കു മുന്നിൽ കണ്ണൂർ, അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ അവകാശ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആറുഗഡു ക്ഷമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു സമരം. കെ.കെ. രവീന്ദ്രൻ, സി. വിമല, ഇ. ബാലകൃഷ്ണൻ, പി. അബൂബക്കർ, തങ്കമ്മ വേലായുധൻ, എം.പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
പേരാവൂർ: കെഎസ്എസ്പിഎ)പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ ട്രഷറിക്ക് മുന്നിൽ വിശദീകരണയോഗവും പ്രകടനവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.വി. രാജാഗോപാലൻ അധ്യക്ഷത വഹിച്ചു. പേരാവൂർ മണ്ഡലം പ്രസിഡന്റ് ടി.ജെ. എൽസമ്മ, സംസ്ഥാന കൗൺസിലർമാരായ കെ. മോഹനൻ, ടി.ജെ. ഓമന, കേളകം മണ്ഡലം സെക്രട്ടറി പി.വി. സെബാസ്റ്റ്യൻ, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് തോമസ് കെ. മാത്യു, വി.വി. കൃഷ്ണൻ, ഹസൻ, എ.വി. ചിത്രലേഖ എന്നിവർ പ്രസംഗിച്ചു.