ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സുവർണ ജൂബിലി ആഘോഷം തുടങ്ങി
1601637
Tuesday, October 21, 2025 7:37 AM IST
ഇരുളം: സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷം തുടങ്ങി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ നിർധന കുടുംബത്തിന് ജൂബിലി സ്മാരകമായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. ആദ്യകാല കുടിയേറ്റ കർഷകരെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ആദരിച്ചു.
ദിവ്യബലിയിൽ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. റോയി വട്ടക്കാട്ട് സഹകാർമികനായി. പൊതുസമ്മേളനം സഹായമെത്രാൻ ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ജനറൽ കണ്‍വീനർ വി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ഫാ. റോയി വട്ടക്കാട്ട്, ഫാ. ബിജു മാവറ, ഫാ. സിറിൻ പൂച്ചാലിക്കളത്തിൽ, സിസ്റ്റർ ജെസി പോൾ(എസ്കെഡി) ആൽബർട്ട് കച്ചിറമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലി കമ്മിറ്റി കണ്‍വീനർമാരായ ജിനീഷ് ചൂരാനോലിക്കൽ, സവിജു അന്പാറയിൽ, ബിജു മണ്ഡപത്തിൽ, ജോളി പുല്ലുകുറിഞ്ഞിയിൽ, കൈക്കാരൻമാരായ ഷാജി പുൽപ്പാറയിൽ, ജോയി കരോട്ട് എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്ന് നടന്നു. 1976 ഒക്ടോബർ 20നു രൂപീകൃതമായതാണ് ഇരുളം ഇടകവ. ഫാ. മാത്യു കല്ലുങ്കൽ സിഎംജെയാണ് പ്രഥമ വികാരി. നിലവിൽ ഇടവകയുടെ കീഴിൽ 220 കുടുംബങ്ങളുണ്ട്. 2026 ഒക്ടോബർ 20നാണ് ജൂബിലി സമാപനം.