ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു
1601624
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് വിഭാഗങ്ങളിലായി 60 കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ സർഗാത്മക കഴിവുകൾ വർധിപ്പിക്കുന്നതിനായി ജവഹർ ബാൽ മഞ്ച് ദേശീയ കമ്മിറ്റി വിഭാവനം ചെയ്തിരിക്കുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരത്തിന്റെ ഭാഗമായാണ് ജില്ലയിലും മത്സരം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുണ്‍ ദേവ്, ജില്ലാ കോഡിനേറ്റർമാരായ സി. ഷെഫീഖ്, ജിജി വർഗീസ്, അനൂപ് കുമാർ, സുകന്യ ആഷിൻ എന്നിവർ നേതൃത്വം നൽകി.