ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം
1600717
Saturday, October 18, 2025 5:07 AM IST
മുട്ടിൽ: നവ സൃഷ്ടികൾക്കും കണ്ടുപിടിത്തങ്ങൾക്കും വേദിയൊരുക്കിയ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയുടെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. മേഘശ്രീ മുഖ്യപ്രഭാഷണം നടത്തി. ലോഗോ ഡിസൈൻ ചെയ്ത കെ.എം.സി. നിസാർ അഹമ്മദ്, മേളയിൽ പങ്കെടുത്തവർക്ക് ഭക്ഷണം പാചകം ചെയ്യാൻ നേതൃത്വം നൽകിയ ഡബ്ല്യുഎംഒ ചീഫ് കുക്ക് കെ.പി. ബഷീർ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഉഷ തന്പി, ജില്ലാ പഞ്ചായത്തംഗം കെ.ബി. നസീമ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ, ജോയിന്റ് സെക്രട്ടറി കെ. മുഹമ്മദ് ഷാ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ,
പഞ്ചായത്തംഗം ബി. മുഹമ്മദ് ബഷീർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, എഇഒ സുനിൽകുമാർ, പിടിഎ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, ഡബ്ല്യുഒവി എച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.യു. അൻവർഗൗസ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി എന്നിവർ ട്രോഫികൾ സമ്മാനിച്ചു.