ഗോത്രകലകളുടെ ആഘോഷമായി തുടിതാളം
1600911
Sunday, October 19, 2025 6:00 AM IST
പയ്യന്പള്ളി: ഗോത്രകലകളുടെ പ്രാധാന്യവും പൈതൃകവും സമൂഹത്തിനു പകരുകയെന്ന ലക്ഷ്യത്തോടെ സെന്റ് കാതറിൻസ് ഹൈസ്കൂളിൽ ‘തുടി താളം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. തനത് ഗോത്ര കലാരൂപങ്ങളായ ഇരുളനൃത്തം, മംഗലംകളി, മലപ്പുലയാട്ടം, വട്ടക്കളി തുടങ്ങിയവ അരങ്ങേറി.
മാനന്തവാടി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജിജോ പല്ലാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർമാരായ ലൈല സജി, വിപിൻ വേണുഗോപാൽ, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എംപിടിഎ പ്രസിഡന്റ് സുനിത ലാൽസണ്, അധ്യാപിക മഞ്ജുഷ ദേവി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളെയും പരിശീലകൻ എം. സുധീഷിനെയും മെമന്‍േറാ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം പറഞ്ഞു.