തയ്യൽ മെഷീൻ വിതരണം ചെയ്തു
1601281
Monday, October 20, 2025 5:56 AM IST
സുൽത്താൻ ബത്തേരി: വൈഎംസിഎയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർധനരായ തയ്യൽ ഉപജീവനമാക്കിയ പതിനഞ്ച് വ്യക്തികൾക്കാണ് ഹൈ സ്പീഡ് തയ്യൽ മിഷീൻ വിതരണം ചെയ്തത്.
ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുത്ത പതിനഞ്ച് പേരെ കൂടാതെ പത്ത് പേർക്ക് കൂടി അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും. വിതരണോദ്ഘാടനം വൈഎംസിഎ നാണഷൽ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജ് നിർവഹിച്ചു. യോഗത്തിൽ വൈഎംസിഎ പ്രസിഡന്റ് സി.ഇ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ.എ.വി. തരിയത്ത്, വൈഎംസിഎ നാഷണൽ എക്സിക്യുട്ടീവ് അംഗം വി.എം. മത്തായി, കേരള റീജണൽൻ പ്രോഗ്രാം ബോർഡ് ചെയർമാൻ രാജൻ തോമസ്, വൈഎംസിഎ സെക്രട്ടറി ബ്രിജിത്ത് ജോസഫ്, കെ.ജെ. ജോണി, എം.ജെ. മത്തായി, ട്രഷറർ ഒ.കെ. മത്തായി, റോസ്മേരി, സന്ധ്യ വർഗീസ് എന്നിവർ പ്രസംഗിച്ചു.