ജനവാസ മേഖലയിൽ കാട്ടുപോത്ത്
1601285
Monday, October 20, 2025 5:56 AM IST
മാനന്തവാടി: തലപ്പുഴ വെണ്മണി കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ച് കാട്ടുപോത്തുകൾ ജലവാസ മേഖലയിൽ ഇറങ്ങിയത്.
ഏതാനും മാസം മുന്പ് കാട്ടുപോത്തുകൾ പ്രദേശത്തെ പുളിക്കൽ അപ്പച്ചന്റെ വാഴകൾ നശിപ്പിച്ചിരുന്നു. കാട്ടുപോത്തുകൾ വീണ്ടും എത്തിയതോടെ പ്രദേശത്തെ വാഴക്കർഷകർ ആശങ്കയിലാണ്.
വനപാലകർ കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് ഓടിച്ചു. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.