ക​ൽ​പ്പ​റ്റ: ഡീ​സ​ൽ ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് ജി​ല്ല​യി​ൽ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന് ക​ത്ത് ന​ൽ​കി.

ഡീ​സ​ൽ ക്ഷാ​മം ജി​ല്ല​യി​ൽ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നെ ബാ​ധി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി നി​ര​വ​ധി ബ​സു​ക​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്ക​യാ​ണ്. ചി​ല റൂ​ട്ടു​ക​ളി​ൽ ഭാ​ഗി​ക​മാ​ണ് സ​ർ​വീ​സ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.