വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന്
1600905
Sunday, October 19, 2025 6:00 AM IST
തിരുനെല്ലി പഞ്ചായത്ത് വികസന സദസിൽ നിർദേശം
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് ഹാളിൽ നടത്തി. പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സുശീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ പി.എൻ. ഹരീന്ദ്രൻ, റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല, പഞ്ചായത്ത് അംഗങ്ങളായ കെ. സിജിത്ത്, ബേബി, പ്രഭാകരൻ, വസന്തകുമാരി, തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ശങ്കരൻ, പഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ വികസന പദ്ധതികളുടെ അവതരണം സദസിൽ നടന്നു.വന്യമൃഗപ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഷെൽട്ടർ ഹോം സ്ഥാപിക്കുക, ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ മൂല്യവർധിത പാൽ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുക,
വനവിഭവങ്ങളുടെ സംസ്കരണത്തിന് ഫാക്ടറി ആരംഭിക്കുക, ചെറുകിട ജലസേചന പദ്ധതികൾ ആരംഭിക്കുക, തോട്ടവിള കൃഷിക്ക് സബ്സിഡി ലഭ്യമാക്കുക, നീർത്തട പരിപാലനം കാര്യക്ഷമമാക്കുക അഭ്യസ്തവിദ്യരായ ഗോത്രവർഗക്കാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, മൃഗസംരക്ഷണമേഖലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, വയോജനങ്ങൾക്ക് പകൽവിടുകളിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തുക, 24 മണിക്കൂർ ആംബുലൻസ് സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു.