വയനാട് ജൈന സമാജം ദീപാവലി ആഘോഷിച്ചു
1601625
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ജില്ലയിലെ ജൈന സമൂഹം ദീപാവലി ആഘോഷിച്ചു. പുളിയാർമല ശ്രീ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ രാവിലെ എട്ടിന് പഞ്ചാമൃതപൂജയോടെ പരിപാടി ആരംഭിച്ചു.
തുടർന്ന് മുട്ടിൽ യൂണിറ്റിലെ മുതിർന്ന അംഗം എം.പി. വിമൽകുമാറും ഭാര്യ ഗീത വിമൽകുമാറും ചേർന്ന് പതാക ഉയർത്തി. മുൻ ജൈന സമാജം പ്രസിഡന്റും കോഫി പ്ലാന്ററുമായ എം.പി. വസന്ത്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സി.വി. നേമിരാജൻ അധ്യക്ഷത വഹിച്ചു. വൈഷ്ണവ സമാജം പ്രസിഡന്റ് പ്രിയരഞ്ജൻ ദാസ്, മഹിള സമാജം പ്രസിഡന്റ് സുരേഖ ബാബു, യുവസമാജം പ്രസിഡന്റ് പ്രത്യുഷ് ജൈൻ, ചന്ദ്രനാഥഗിരി ട്രസ്റ്റ് ട്രഷറർ പ്രവിരാജ്, ജൈൻ മിലൻ വൈസ് പ്രസിഡന്റ് പുഷ്പ രാജേന്ദ്രൻ, എ.ജെ. ട്രസ്റ്റ് പ്രസിഡന്റ് വി.വി. ജിനേന്ദ്രപ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പുഷ്പദന്തകുമാർ, കണ്‍വീനർ വീര പ്രസാദ് എന്നിവർ പ്രസംഗിച്ചു.