ആദിവാസി കോണ്ഗ്രസ് ജില്ലാ കണ്വൻഷൻ
1601630
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ആദിവാസി കോണ്ഗ്രസ് ജില്ലാ കണ്വൻഷൻ നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരായ വിജിലൻസ് കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇടതു സർക്കാരിന്റെ ആദിവാസി ക്ഷേമ പരിപാടികൾ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ഇ.എ. ശങ്കരൻ, ബി.വി. ബോളൻ ,ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, കെ.വി. രാമൻ, ബിനു തോമസ്, ടി.കെ. ഗോപി, വി. അനന്തൻ, കെ.വി. രാമൻ,ഉഷ വിജയൻ, മീനാക്ഷി രാമൻ, എ.എസ്. വിജയ, ഒ.സി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.