പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ
1601628
Tuesday, October 21, 2025 7:37 AM IST
മാനന്തവാടി: പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ജപമാലയും വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളും 26 വരെ നടക്കും. 17ന് ആരംഭിച്ച തിരുനാളിന് വികാരി ഫാ. ജോയ് പുല്ലംകുന്നേൽ കൊടിയേറ്റി. 21 മുതൽ 25 വരെ വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.
26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 9.30ന് ജപമാല, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. റോബിൻസ് കുന്പളക്കുഴി കാർമികത്വം വഹിക്കും. 11.30ന് പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചഭക്ഷണം.