മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർഥ നേതാക്കൾ: ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
1601635
Tuesday, October 21, 2025 7:37 AM IST
താളൂർ: മരണശേഷവും മറ്റുള്ളവരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർഥ നേതാക്കളെന്നും അങ്ങനെയുള്ളവരെ എന്നും കാലം ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എംജെഎസ്എസ്എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർഥി നേതൃത്വ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ ജീവിതത്തിൽ സാധാരണക്കാർക്ക് പ്രചോദനം ഉൾകൊള്ളാൻ കഴിയണമെന്നും ബിഷപ് പറഞ്ഞു. ചടങ്ങിൽ വികാരി ഫാ. ഡോ. മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ് ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ബേബി, ഇൻസ്പെക്ടർമാരായ കെ.കെ. യാക്കോബ്, ഷാജി മാത്യു, എബിൻ പി. ഏലിയാസ്, അധ്യാപപ്രതിനിധി സി.കെ. ജോർജ്, ഹെഡ്മാസ്റ്റർ പ്രതിനിധി സിജോ പീറ്റർ, പള്ളിട്രസ്റ്റി വി.പി. ബെസി, സെക്രട്ടറി തോമസ് വൻമേലിൽ ജോയിന്റ് സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട്, പിടിഎ പ്രസിഡന്റ് ജെസി റെജി, സ്റ്റാഫ് സെക്രട്ടറി ഏലിയാസ് വർഗീസ് പ്രസംഗിച്ചു.
സമാപന സമ്മേളനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഉദ്ഘാടനം ചെയ്തു. എംജെഎസ്എസ്എ സെക്രട്ടറി ടി.വി. സജീഷ് സമാപന സന്ദേശം നൽകി. പ്രമുഖ ഫാക്കൽറ്റിമാരായ സി.വി. ഷിബു, ഫാ. ജാൻസണ് കുറുമറ്റം, ബേസിൽ ബേബി, ജൈജു വർഗീസ്, ജോംസി എന്നിവർ ക്യാന്പ് നയിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.എം. രാജു, ടി.ജെ. ബാബു, പി.കെ. എൽദോ, എം.വൈ. ജോർജ്, പി.പി. ഏലിയാസ്, കെ.പി. എൽദോ, പി.വി. ജോബിഷ്, സജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.