"ഗാസയുടെ പേരുകൾ’: കാന്പയിൻ നടത്തി
1601633
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ : ചിന്ത രവി ഫൗണ്ടേഷനും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായി സംസ്ഥാന വ്യാപകമായി "ഗാസയുടെ പേരുകൾ’ എന്ന പേരിൽ നടത്തുന്ന കാന്പയിൻ പുതിയ സ്റ്റാൻഡിൽ നടത്തി.
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ച് സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി.കെ. സത്താർ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ പ്രമേയം അവതരിപ്പിച്ചു.
സാഹിത്യകാരൻ ഒ.കെ. ജോണി, സി.എസ്. ചന്ദ്രിക, മുൻ എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, എം.വി. ശ്രേയാംസ്കുമാർ, സാംസ്കാരിക പ്രവർത്തകരായ പി.ജെ. ബിനീഷ്, ഡോ.സുനിൽ, എ.കെ. രാജേഷ്, എം.എം. ഗണേശൻ, പി. അനിൽ കുമാർ, മുസ്തഫ ദ്വാരക, വിജയൻ ചെറുകര, ബാലൻ വേങ്ങര, വേലായുധൻ കോട്ടത്തറ, സൂപ്പി പള്ളിയാൽ, പ്രീത ജെ. പ്രിയദർശിനി, പി. സാജിത, ഡോ. ശ്രീജിത്ത് ശിവരാമൻ, പി.കെ. ബാബുരാജ് തുടങ്ങിയവർ ചേർന്ന് പേര് വായന പൂർത്തിയാക്കി. സംഘാടക സമിതി ചെയർമാൻ സി.കെ. ശിവരാമൻ ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ എന്നിവർ സംസാരിച്ചു.