തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുംമുന്പേ സ്ഥാനാർഥി പ്രഖ്യാപനം
1600904
Sunday, October 19, 2025 6:00 AM IST
പുൽപ്പള്ളി: തദ്ദേശ തെരഞ്ഞടുപ്പ് വിജ്ഞാപനം ചെയ്യുംമുന്പേ സ്ഥാനാർഥി പ്രഖ്യാപനം. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡിൽ(പട്ടാണിക്കൂപ്പ്)മുസ്ലിം ലീഗാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പാടിച്ചിറ ലീഡ്സ് അക്കാദമി നടത്തുന്ന ലിബിനാണ് സ്ഥാനാർഥി. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമാണ് പട്ടാണിക്കൂപ്പ്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പട്ടാണിക്കൂപ്പിൽ കണ്വൻഷൻ നടത്തി. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. അസീസ് ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു പാറക്കൽ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ സ്ഥാനാർഥി പ്രഖ്യാപനം നിർവഹിച്ചു. ജോമേഷ് മണ്ടാനത്ത്, ജിസ്റ മുനീർ, ജോസ് കുന്നത്ത്, ബെന്നി വെങ്ങച്ചേരി, മുനീർ ആച്ചിക്കുളത്ത്, സി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.