ഏലമണ്ണയിലെ ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ലഭിച്ചു
1600906
Sunday, October 19, 2025 6:00 AM IST
പന്തല്ലൂർ: ഏലമണ്ണയിലെ ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ലഭിച്ചു. ഒരുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഉന്നതിയിൽ വൈദ്യുതി എത്തിയത്. ഒരു വർഷം മുന്‍പാണ് ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ ഏലമണ്ണയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയത്. വീടുകളിൽ വൈദ്യുതി ലഭ്യമാക്കിയിരുന്നില്ല.
ഇത് വിദ്യാർഥികളുടെ പഠനത്തെയടക്കം ബാധിച്ചത് പരാതികൾക്കു കാരണമായിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് ഉദ്യോഗസ്ഥർ ഉന്നതിയിലെത്തി നടത്തിയ പരിശോധനയാണ് കണക്ഷൻ ലഭിക്കുന്നതിന് സഹായകമായത്.
വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങിൽ ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരായ നിർമൽകുമാർ, മുത്തുകുമാർ, തഹസിൽദാർ സിറാജുന്നീസ, സ്പെഷൽ തഹസിൽദാർ കൃഷ്ണമൂർത്തി, ആ ഐശിവകുമാർ, വാർഡ് കൗണ്‍സിലർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.