ജില്ലാ ശാസ്ത്രോത്സവം: ഓവറോൾ കിരീടം ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസിന്
1600719
Saturday, October 18, 2025 5:07 AM IST
മുട്ടിൽ: ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം ചൂടി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്. പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് നാണ് രണ്ടാംസ്ഥാനം. ഐടി മേളയിൽ മാനന്തവാടി ഉപജില്ലയ്ക്കാണ് ഓവറോൾ.
ഐടി മേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദ്വാരക എസ്എച്ച്എസ്എസ് ഒന്നാംസ്ഥാനവും പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി എംജിഎം എച്ച്എസ്എസ് ഒന്നും നടവയൽ സെന്റ് തോമസ് എച്ച്എസ് രണ്ടും സ്ഥാനങ്ങൾ നേടി. മാത്തമാറ്റിക്സ് ഫെയറിലും ഉപജില്ലയിൽ മാനന്തവാടിക്കാണ് കിരീടം.
ഹയർസെക്കൻഡറിയിൽ ദ്വാരക ഒന്നാംസ്ഥാനവും പിണങ്ങോട് രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂളിൽ മാനന്തവാടി ജിവിഎച്ച്എസ്എസ് ഒന്നാംസ്ഥാനവും കണിയാരം ഫാ. ജികെഎം എച്ച്എസ്എസ് രണ്ടാംസ്ഥാനവും നേടി.
പ്രവൃത്തിപരിചയമേളയിൽ സുൽത്താൻ ബത്തേരി ഉപജില്ലയ്ക്കാണ് കിരീടം. ഹയർസെക്കൻഡറി വിഭാഗത്തിൽ ദ്വാരക ഒന്നാമതെത്തിയപ്പോൾ പൂതാടി എസ്എൻ എച്ച്എസ്എസ് രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ തരിയോട് നിർമ്മല എച്ച്എസ് ഒന്നാംസ്ഥാനത്തും സെന്റ് തോമസ് എച്ച്എസ് നടവയൽ രണ്ടാംസ്ഥാനത്തുമെത്തി.
സോഷ്യൽ സയൻസ് ഫെയറിൽ വൈത്തിരി ഉപജില്ല കിരീടം ചൂടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസ് രണ്ടാംസ്ഥാനത്തുമെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് കിരീടം ചൂടി.
ബീനാച്ചി ജിഎച്ച്എസ് നാണ് റണ്ണർഅപ്പ്. സയൻസ് ഫെയറിൽ മാനന്തവാടി ഉപജില്ലയ്ക്കാണ് കിരീടം. ഹയർസെക്കൻഡറിയിൽ ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ഒന്നാമതെത്തിയപ്പോൾ മൂലങ്കാവ് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എച്ചോം സർവോദയ ഒന്നാംസ്ഥാനം നേടിയപ്പോൾ കാക്കവയൽ ജിഎച്ച്എസ്എസ്, തരുവണ ജിഎച്ച്എസ്, നടവയൽ സെന്റ് തോമസ് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.