വായ്പാ തട്ടിപ്പ്: സാറാക്കുട്ടി നിരാഹാര സമരം അവസാനിപ്പിച്ചു
1600720
Saturday, October 18, 2025 5:07 AM IST
പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന പറന്പേക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയുടെ ആരോഗ്യനില മോശമായതോടെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സമരം മൂന്ന് ദിവസം പിന്നിട്ടതോടെ അവശയായ സാറാക്കുട്ടിയെ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതോടെ വായ്പത്തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ സമരം ഏറ്റെടുത്തു. സത്യഗ്രഹ സമരമായാണ് ഇനി തുടരുക. പുൽപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് തട്ടിപ്പിനിരയായവരുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.