പ​ന​മ​രം: യൂ​ണി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പാ​രാ​മെ​ഡി​ക്ക​ൽ രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ടെ​ക്നോ​ള​ജി​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ഡ്യു​ക്കേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും സ​മ​ന്വ​യ ചാ​രി​റ്റി​സെ​ൽ ലോ​ഗോ പ്ര​കാ​ശ​ന​വും നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പ​ണി നി​ർ​വ​ഹി​ച്ചു.

ര​ഞ്ജി​ത്ത് ഇ​രി​ങ്ങ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​ഹ​രി കാ​ടേ​ങ്ങ​ര, സ​ബി​ൻ ഇ​ട​വ​ല​ത്ത്, പ​ന​മ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ആ​ല​ക്ക​മു​റ്റം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി.​ സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.