പരിസ്ഥിതി ദിനം ആഘോഷിച്ചു
1565535
Saturday, June 7, 2025 6:18 AM IST
മാനന്തവാടി: ഒരപ്പ് നാട്ടറിവ് പഠന കേന്ദ്രം, എടവക കൃഷിഭവൻ, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടവക പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷം എള്ളുമന്ദം എഎൻഎം യുപി സ്കൂളിൽ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു. നാട്ടറിവ് പഠന കേന്ദ്രം കണ്‍വീനർ പി.ജെ. മാനുവൽ, കൃഷി ഓഫീസർ കെ.ജി. സുനിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ, ശിഹാബ് അയാത്ത്, സ്കൂൾ മാനേജർ സി.കെ. അനന്തറാം, പ്രധാനാധ്യാപകൻ വിപിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്ക് ഞാറ്റുവേല കലണ്ടറും വിത്തും വിതരണം ചെയ്തു.
മീനങ്ങാടി: ഭൂമി തളിർക്കട്ടെ എന്ന സന്ദേശവുമായി യാക്കോബായ സഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഭദ്രാസന ആസ്ഥാനത്ത് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. ഫാ. ബേസിൽ കരനിലത്ത്, ഫാ. ബൈജു മനയത്ത്, ഫാ. ജയിംസ് വൻമേലിൽ, ഫാ. എൽദോ മനയത്ത്, ഫാ. ഷാൻ ഐക്കരക്കുഴി, ഫാ. ലിജോ തന്പി, ഫാ. എൽദോ പനച്ചിയിൽ, ഫാ. മനീഷ് പുല്ല്യാട്ടേൽ, കെ.പി. എൽദോസ് തുടങ്ങിയവർ പങ്കെടുത്തു. വൃക്ഷത്തൈകൾ നട്ടു.
പുൽപ്പള്ളി: സീനിയർ സിറ്റിസണ്‍സ് ക്ലബ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിജയ എൽപി സ്കൂൾ മുറ്റത്ത് പൂച്ചെടികൾ നട്ടു. ക്ലബ് പ്രസിഡന്റ് എം.യു. ജോർജ്, സെക്രട്ടറി എം.കെ. ജിൽസ്, ട്രഷറർ റിന്റോൾ മാത്യു,
അംഗങ്ങളായ വി.എം. പൗലോസ്, കെ.വി. ക്ലീറ്റസ്, പി.എ. ഡിവൻസ്, ബേബി വട്ടക്കര, സി.വി. കുട്ടിക്കൃഷ്ണൻ, ഡാമിൻ ജോസഫ്, വി.ഡി. ജയിംസ്, റോയ് മാന്തോട്ടം എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് കെ. സിന്ധു, സീനിയർ അസിസ്റ്റന്റ് പി.കെ. ധന്യ, സ്റ്റാഫ് സെക്രട്ടറി ഹർഷ വിജയൻ, മിഥുൻ പ്രദീപ്, ജിഷ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
ചുണ്ടേൽ: ആർസിഎച്ച്എസ്എസിൽ വിമുക്തി ക്ലബ്, എൻഎസ്എസ്, ഗൈഡ്സ് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. തെങ്ങിൻതൈ നടീൽ, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
പ്രിൻസിപ്പൽ ഫ്രാൻസിസ് സാറ്റോ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ്കുമാർ ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത ചാക്കോ, ഗൈഡ്സ് ക്യാപ്റ്റൻ ജിനി ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈത്തിരി: നൻമ(മലയാള കലാകാരൻമാരുടെ ദേശീയ സംഘടന) യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. തൈ നടീൽ, പ്ലാസ്റ്റിക് നിർമാർജന പ്രതിജ്ഞയെടുപ്പ് എന്നിവ നടത്തി. നൻമ യൂണിറ്റ് പ്രസിഡന്റ് എസ്. ചിത്രകുമാർ ഉദ്ഘാടനം ചെയ്തു. കെ. ദാസ്, ഷീന ഹരി, ബാലൻ തളിമല, ജയിംസ്, രാജശ്രീ, ശ്രീജിത്ത്, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: മൂവാണ്ടൻ മാവിന്റെ പിറന്നാൾ ആഘോഷിച്ച് പരിസ്ഥിതി ദിനാചരണം നടത്തി. പാപ്ലശേരി ഇ.കെ. നായനാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ 2021ലെ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രവർത്തകനായിരുന്നു സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി നട്ട മാവിൻ തൈയുടെ നാലാം പിറന്നാൾ ആണ് ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചത്.
കുട്ടികളും മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. മാവിൻ തൈ അലങ്കരിച്ചും പാട്ടുപാടിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷം നടത്തിയത്. ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.
വാളവയൽ ഗവ.ഹൈസ്കൂൾ പ്രധാന അധ്യാപകൻ സദൻ പരിസ്ഥിതിദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം കെട്ടി മണി, കെ.ആർ. സജീവൻ, സി.എ. വിനോദ്, ടി.ബി. സന്തോഷ്, സജ്ന രാജേഷ് എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: കാപ്പിസെറ്റ് എംഎംജിഎച്ച്എസിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതിദിന കഥാപ്രസംഗം, വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എസ്പിസി വിഭാഗം വിദ്യാർഥികൾ വിത്തുണ്ട നിർമിച്ച് വനത്തിൽ വിവിധ ഭാഗങ്ങളിൽ എറിഞ്ഞ് ജൈവ സന്പുഷ്ടി വർധിപ്പിക്കുന്ന പ്രവർത്തനം എന്നി നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള, കെ.സി. രമണി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിബു ശങ്കർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. സൗമ്യ, സീനിയർ അസിസ്റ്റന്റ് മാർഗരറ്റ് മാനുവൽ, വി.പി. അഭിലാഷ്, സ്റ്റാഫ് സെക്രട്ടറി കെ.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
മേപ്പാടി: മേപ്പാടി ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. ഉമ്മർ വൃക്ഷത്തൈ നട്ടു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്നു. മാനേജർ പി.ടി. അഷ്റഫ്, വൈസ് പ്രിൻസിപ്പൽ സിൽവസ്റ്റർ ആൽബർട്ട്, എച്ച്എം പ്രസീത, അധ്യാപികമാരായ എ.കെ. റസീന, സിന്ധു, മിനി തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. ചിത്രാവതി വിഷയമവതരിപ്പിച്ചു. അധ്യാപിക വി. ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.