ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് നടത്തി
1565539
Saturday, June 7, 2025 6:18 AM IST
വയനാട്: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന വീഡിയോ എഡിറ്റിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് ജി. ഗിരീഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ആർ. റുബീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിവരവിനിമയ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജീവിതത്തിന്റെ സകല മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക മണ്ഡലത്തിൽ സമർഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഓരോ ലിറ്റിൽ കൈറ്റ് അംഗത്തെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചത്.
റീൽ നിർമാണം, പ്രമോഷൻ വീഡിയോ തയാറാക്കൽ, ഷൂട്ടിംഗ് ടെക്നിക്കുകൾ പരിചയപ്പെടൽ, KDEN LIVE സോഫ്റ്റ്വെയറിൽ എഡിറ്റിംഗ് പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
റിസോഴ്സ് പേഴ്സൺമാരായ സിസ്റ്റർ ബിൻസി വിഎസ്, സിജ എൽദോസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ എ.പി. ഷിനോ പ്രസംഗിച്ചു.