പള്ളിക്കുന്ന്-വെണ്ണിയോട് റോഡ്: ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു
1565540
Saturday, June 7, 2025 6:18 AM IST
കോട്ടത്തറ: പള്ളിക്കുന്ന്-വെണ്ണിയോട് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ടി. സിദ്ദിഖ് എംഎൽഎ കത്ത് നൽകിയതിനെത്തുടർന്ന് റോഡ് നവീകരണത്തിന് സർക്കാർ 45 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ സാങ്കേതികാനുമതിയും ഫണ്ടും ഇതുവരെ ലഭിച്ചില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചെയർമാൻ പി.സി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനർ സുരേഷ്ബാബു വാളൽ, സി.സി. തങ്കച്ചൻ, പി.പി. റെനീഷ്, മാണി ഫ്രാൻസിസ്,
കെ.കെ. മുഹമ്മദലി, വി.സി. അബൂബക്കർ, പോൾസണ്‍ കൂവക്കൽ, ഹണി ജോസ്, പി.എ. നസീമ, ഇ.കെ. വസന്ത, ബിന്ദു മാധവൻ, പുഷ്പ സുന്ദരൻ എന്നിവർ പ്രസംഗിച്ചു.