സർക്കാർ നയം തിരുത്തണം: കെപിഎസ്ടിഎ
1508513
Sunday, January 26, 2025 5:34 AM IST
കൽപ്പറ്റ: ജീവനക്കാരെ ദ്രോഹിക്കുന്ന നയം സർക്കാർ തിരുത്തണമെന്ന് കെപിഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.എം. അനൂപ്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ ബിജു മാത്യു, ടി .എൻ. സജിൻ, എം. പ്രദീപ്കുമാർ, പി.കെ. രാജൻ,േ ഷർലി സെബാസ്റ്റ്യൻ, ജോസ് മാത്യു. എം. അശോകൻ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജോണ്സണ് ഡിസിൽവ, ഷിജു കുടിലിൽ, ടി.ജെ. റോബി, നിമ റാണി, കെ.കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, ടോമി മാത്യു, ആൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഷാജു ജോണ്(പ്രസിഡന്റ്), ടി.എം. അനൂപ്(സെക്രട്ടറി), സി.കെ. സേതു(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.