കടുവയെ വെടിവച്ചുകൊല്ലണമെന്ന്
1508507
Sunday, January 26, 2025 5:30 AM IST
സുൽത്താൻ ബത്തേരി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മ രാധയുടെ ജീവനെടുത്ത കടുവയെ വെടിവച്ച് കൊല്ലണമെന്ന് തോമാട്ടുചാൽ യൂണിറ്റിൽ ചേർന്ന കെസിവൈഎം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിസംഗത വെടിയണം. രാധയുടെ കുടുംബത്തിന് ഒരു കോടി രൂപ സമാശ്വാസധനം നൽകണം. ഭർത്താവ് അച്ചപ്പനെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അമൽ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജെയ്സണ് കള്ളിയാട്ട്, സെക്രട്ടറി അഖിൽ ജേക്കബ്, ആനിമേറ്റർ സിസ്റ്റർ നാൻസി എസ്എ ബിഎസ്, വൈസ് പ്രസിഡന്റ് കെ.വി. അർപ്പിത എന്നിവർ പ്രസംഗിച്ചു.