കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി
1508511
Sunday, January 26, 2025 5:34 AM IST
പുൽപ്പള്ളി: എരിയപ്പള്ളി വടക്കേക്കര കുശന്റെ കൃഷിയിടത്തിൽനിന്നു കാപ്പിക്കുരു മോഷണം പോയി.
30ഓളം ചെടികളിലെ കാപ്പിക്കുരുവാണ് പറിച്ചുകടത്തിയത്. ശിഖരങ്ങൾ വെട്ടി അഞ്ച് ചെടികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം തോട്ടം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒന്നര ക്വിന്റലോളം കാപ്പിക്കുരു നഷ്ടമായതായി കുശൻ പറഞ്ഞു. പോലീസിൽ പരാതി നൽകി.