മീ​ന​ങ്ങാ​ടി: വ​യ​നാ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ൽ​പി​ക്കാ​ൻ ഇ​നി​യെ​ങ്കി​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ്. ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ പ്ര​സ്താ​വ​ന​ക​ൾ മാ​ത്രം ന​ട​ത്താ​തെ ആ​വ​ശ്യ​മാ​യ നി​യ​മ ഭേ​ദ​ഗ​തി​ക്ക് ത​യാ​റാ​ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കാ​ട്ടി​ൽ​ത്ത​ന്നെ വ​സി​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണം. നി​ല​വി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന പ്ര​ശ്നം വ​ന്യ​ജീ​വി ശ​ല്യ​മാ​ണ്. വ​ന​മേ​ഖ​ല​യ്ക്കു പു​റ​ത്തും വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ക്കു​ക​യാ​ണ്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​ഭ​യും പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ഭ​ദ്രാ​സ​നാ​ധി​പ​ൻ പ​റ​ഞ്ഞു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഡോ.​മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബേ​ബി വേ​ളാം​കോ​ട്ട്, ഫാ.​ബേ​ബി ഏ​ലി​യാ​സ്, വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ.​ബേ​സി​ൽ ക​ര​നി​ല​ത്ത്, സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ അ​നി​ൽ കീ​ച്ചേ​രി, യൂ​ത്ത് സെ​ക്ര​ട്ട​റി എ​ൽ​ദോ, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി മേ​രി മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.