ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു. വ്യാ​പാ​രി​ക​ളു​ടെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

വ്യാ​പാ​രി സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ ശെ​ന്തി​ൽ​കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ മു​ൻ​ക​യ്യെ​ടു​ത്താ​ണ് പു​തി​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ജി​ടി​എം​ഒ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ആ​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ചെ​റി​യ വാ​ട​ക ഈ​ടാ​ക്കി​യാ​ണ് സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സൗ​ക​ര്യം വ്യാ​പാ​രി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ വ്യാ​പാ​രി സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ർ​റ​സാ​ഖ് അ​റി​യി​ച്ചു.

ഉൗ​ട്ടി-​മൈ​സൂ​ർ റോ​ഡി​ൽ പു​തി​യ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

സ​മാ​ന​മാ​യി നീ​ല​ഗി​രി​യി​ലെ ദേ​വ​ർ​ഷോ​ല, പ​ന്ത​ല്ലൂ​ർ, ദേ​വാ​ല, കൊ​ള​പ്പ​ള്ളി, എ​രു​മാ​ട്, ബി​ദ​ർ​ക്കാ​ട് ടൗ​ണു​ക​ളി​ൽ കൂ​ടി ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് യാ​തൊ​രു ത​ട​സ​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ജ​നാ​ഭി​പ്രാ​യം.