ക​ൽ​പ്പ​റ്റ: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നൂ​ത​ന​മാ​യ ഇ-​ഫ​യ​ലിം​ഗ് സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും അ​ഭി​ഭാ​ഷ​ക ക്ല​ർ​ക്ക് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​നു​ക​ളും അ​ഡ്വേ​ക്ക​റ്റ് ക്ല​ർ​ക്ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ ദി​ന​വും ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ച​ത്.

നി​ല​വി​ലെ ഈ ​ഫ​യ​ലിം​ഗ് സം​വി​ധാ​ന​ത്തെ മു​ഴു​വ​നാ​യി മാ​റ്റി​ക്കൊ​ണ്ട് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ ഡി​സി​എം​എ​സ് എ​ന്ന പേ​രി​ലു​ള്ള ഈ ​ഫ​യ​ലിം​ഗ് സം​വി​ധാ​നം പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ർ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യ​ത്.

ഈ ​സം​വി​ധാ​നം നി​ര​ന്ത​ര​മാ​യി ത​ക​രാ​റി​ൽ ആ​വു​ക​യും കോ​ട​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മ​റ്റും കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ഇ ​ഫ​യ​ലിം​ഗ് സം​വി​ധാ​ന​ത്തി​ൽ ഒ​ട്ടേ​റെ പോ​രാ​യ്മ​ക​ളും പി​ഴ​വു​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​രും ജീ​വ​ന​ക്കാ​രും ക​ക്ഷി​ക​ളും പ​റ​യു​ന്ന​ത്. ഇ​ത്ത​രം ഒ​രു സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ പ​രീ​ക്ഷ​ണ​മാ​യി വ​യ​നാ​ടി​നെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ദു​രു​ദേ​ശ​മു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ല​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ എം.​ഡി. വെ​ങ്കി​ട സു​ബ്ര​മ​ണ്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ജെ. സു​ന്ദ​ർ റാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ അ​ഭി​ഭാ​ഷ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു അ​ഭി​ഭാ​ഷ​ക​രാ​യ അ​ഭി​ലാ​ഷ് ജോ​സ​ഫ്, വി​നോ​ദ് കു​മാ​ർ, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, എം.​സി.​എം. ജ​മാ​ൽ, സി.​കെ. മേ​ഴ്സി, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജ​യ​പ്ര​മോ​ദ്, കെ.​എ. അ​യൂ​ബ്, ക്ലാ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു, അ​ഭി​ഭാ​ഷ​ക​രാ​യ ഒ.​കെ. അ​നി​ൽ, ഷൈ​ജു മാ​ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കി​ഷോ​ർ ലാ​ൽ, ഭാ​ര​വാ​ഹി​ക​ൾ ബി​ജോ​യ് ആ​ന​ന്ദ്, പ്ര​ഭ മ​ത്താ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.