ബാങ്കിനു മുന്നിൽ ധർണ നടത്തി
1508317
Saturday, January 25, 2025 5:45 AM IST
മാനന്തവാടി: ജില്ലാ വ്യവസായ വകുപ്പ് അംഗീകിച്ച പ്രോജക്ടിന് മുഴുവൻ വായ്പയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്കു മുന്നിൽ സംരംഭകൻ നിരാഹാര സമരം നടത്തി. തരുവണ സ്വദേശി കാസിമാണ് മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം സമരം ചെയ്തത്.
ഹ്യൂമൻ റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ കൗണ്‍സിലിൽ പ്രവർത്തകൻ പി.ജെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന പ്രസിഡന്റ് എ.എൻ. മുകുന്ദൻ, മനുഷ്യാവകാശ പ്രവർത്തകരായ മുജീബ് റഹ്മാൻ അഞ്ചുകുന്ന്, സഫിയ കാപ്പിൽ എന്നിവർ പ്രസംഗിച്ചു.