ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നാ​ളെ മു​ത​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല ക​ട​യ​ട​പ്പു​സ​മ​രം ല​ക്ഷ്യം കാ​ണാ​തെ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ജി​ല്ലാ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി യ​വ​നാ​ർ​കു​ളം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ​സ്മാ​യ​ൽ കോ​ളേ​രി, ട്ര​ഷ​റ​ർ പി. ​മ​ധു എ​ന്നി​വ​ർ അ​റി​യി​ച്ചു.

വേ​ത​ന പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​ക്കുക, ഡ​യ​റ​ക്ട് ബെ​നി​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ(​ഡി​ബി​ടി) പ​ദ്ധ​തി​യി​ൽ​നി​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങു​ക, പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നു പി​ൻ​മാ​റു​ക, വ്യാ​പാ​രി​ക​ളു​ടെ വേ​ത​നം അ​ത​ത് മാ​സം ന​ൽ​കു​ക, റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

2018ൽ ​ഇ പോ​സ് സി​സ്റ്റം വ​ന്ന​തോ​ടെ​യാ​ണ് നി​ല​വി​ലെ വേ​ത​ന പാ​ക്കേ​ജ് ആ​രം​ഭി​ച്ച​ത്. ആ​റ് മാ​സ​ത്തി​ന​കം അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് വെ​റു​തെ​യാ​യി. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഭ​ക്ഷ്യ വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നു അ​റി​യി​ച്ച ഭ​ക്ഷ്യ​മ​ന്ത്രി ഇ​പ്പോ​ൾ കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത പ്ര​സ്താ​വ​ന​ക​ളും മ​ന്ത്രി ന​ട​ത്തു​ന്നു​ണ്ട്. 11,000 ക​ട​ക​ൾ​ക്ക് മാ​സം 30,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ​വ​രു​മാ​ന​മു​ണ്ടെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 2000ൽ ​ചു​വ​ടെ ക​ട​ക​ൾ​ക്കാ​ണ് 30,000 രൂ​പ​യ്ക്കു മു​ക​ളി​ൽ മാ​സ​വ​രു​മാ​നം. 10,000 രൂ​പ പോ​ലും മാ​സ വ​രു​മാ​നം ല​ഭി​ക്കാ​ത്ത വ്യാ​പാ​രി​ക​ൾ നി​ര​വ​ധി​യാ​ണ്. വ്യാ​പാ​രി​ക്ക് കി​ട്ടു​ന്ന തു​ക​യി​ൽ​നി​ന്നാ​ണ് സ​ഹാ​യി​ക്കു​ള്ള കൂ​ലി, മു​റി​വാ​ട​ക, വൈ​ദ്യു​തി ചാ​ർ​ജ് എ​ന്നി​വ ന​ൽ​കു​ന്ന​ത്. സാ​ർ​വ​ത്രി​ക റേ​ഷ​ന്‍റെ അ​ന്ത്യ​മാ​ണ് ഡി​ബി​ടി വ​രു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​ക.

സ​ബ്സി​ഡി​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​രി​ക്കു​പ​ക​രം പ​ണം കാ​ർ​ഡ് ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്. മാ​സം 200 രൂ​പ വീ​തം വ്യ്പാ​രി​ക​ൾ ക്ഷേ​മ​നി​ധി​യി​ൽ അ​ട​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ 1,500 രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന പെ​ൻ​ഷ​ൻ. റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി​യി​ൽ വി​ഹി​തം അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി ​നേതാക്കൾ പ​റ​ഞ്ഞു.