എംഎൽഎ ഫണ്ട് അനുവദിച്ചു
1508020
Friday, January 24, 2025 5:55 AM IST
കൽപ്പറ്റ: ടി. സിദ്ദിഖ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ എടപ്പെട്ടി ജിഎൽപി സ്കൂളിലേക്ക് ലാപ്ടോപ്, പ്രിന്റർ, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 3,00,000 രൂപയുടെയും കണിയാന്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ പനങ്കണ്ടി കാട്ടുനായ്ക്ക ഉന്നതി മുതൽ പനങ്കണ്ടി കരിയാത്തൻ ക്ഷേത്രം വരെയുള്ള റോഡ് ടാറിംഗ് പ്രവൃത്തിക്കായി 15,00,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം തിരുമുഖം ബിഎസ്എൻഎൽ ടവറിന് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 2,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.