ക​ൽ​പ്പ​റ്റ: എ​ല്ലാ സ​മ്മ​തി​ദാ​യ​ക​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സി​നി​മ​താ​രം രാ​ഹു​ൽ മാ​ധ​വ്. ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ​ഭ​വ​ൻ എ​പി​ജെ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ട്ട് അ​വ​കാ​ശ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു രാ​ഹു​ൽ മാ​ധ​വ് പ​റ​ഞ്ഞു. എ​ഡി​എം കെ. ​ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ പി.​യു. സി​താ​ര പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന വോ​ട്ട​ർ മു​ഹ​മ്മ​ദ് ചേ​രി​ക്ക​തൊ​ടി​യെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം. ​ബി​ജു​കു​മാ​ർ ആ​ദ​രി​ച്ചു. മി​ക​ച്ച ബി​എ​ൽ​ഒ​മാ​ർ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്രം എ​ഡി​എം വി​ത​ര​ണം ചെ​യ്തു.

ന​വ​കേ​ര​ള മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബാ​ബു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. മി​ക​ച്ച ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ​ആ​ർ) ഷേ​ർ​ലി പൗ​ലോ​സ് ആ​ദ​രി​ച്ചു. 2024 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ർ​ഥം സ്വീ​പ് വ​യ​നാ​ട്, ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ​എ)​പി.​എം കു​ര്യ​ൻ, എ​ച്ച്എ​സ് വി.​കെ. ഷാ​ജി, ത​ല​പ്പു​ഴ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം. ​രാ​ജേ​ഷ്, ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ വി. ​രാ​മ​മൂ​ർ​ത്തി, എം.​ജെ. അ​ഗ​സ്റ്റി​ൻ, എം.​എ​സ്. ശി​വ​ദാ​സ​ൻ, ജി​ല്ലാ ഇ​എ​ൽ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ എ​സ്. ത​യ്യ​ത്ത്, ഹാ​രി​സ് നെ​ൻ​മേ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.