പ്രചാരണ വാഹനജാഥയ്ക്ക് സ്വീകരണം നൽകി
1508017
Friday, January 24, 2025 5:55 AM IST
പുൽപ്പള്ളി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പദവി ഒഴിയുക, ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനജാഥയ്ക്ക് ചെറ്റപ്പാലത്ത് സ്വീകരണം നൽകി.
ജില്ലാ കമ്മിറ്റി അംഗം എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവൻ അധ്യക്ഷത വഹിച്ചു. ബൈജു നന്പിക്കൊല്ലി, രുക്മിണി സുബ്രഹ്മണ്യൻ, ബിന്ദു പ്രകാശ്, പി.എ. മുഹമ്മദ്,അജിത്ത് കെ. ഗോപാലൻ, ഷിജി ഷിബു എന്നിവർ പ്രസംഗിച്ചു.