ഫുട്ബോൾ ടൂർണമെന്റ് നടത്തി
1508315
Saturday, January 25, 2025 5:45 AM IST
വാളൽ:"ലഹരിയെ അകറ്റാം, നാടിനെ നൻമയിലേക്ക് നയിക്കാം’ എന്ന സന്ദേശവുമായി വാളൽ യുപി. സ്കൂളിൽ വി. അബൂബക്കർ സ്മാരക എവർറോളിംഗ് ട്രോഫിക്കുവേണ്ടി നടത്തിയ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാക്ക് ക്യാറ്റ്സ് വാളൽ ചാന്പ്യൻമാരായി. ബ്ലൂമൂണ്‍ വാളലിനാണ് രണ്ടാം സ്ഥാനം. മികച്ച കളിക്കാരനായി സി.ബി. അനന്തുവിനെയും സ്ട്രൈക്കറായി അതുലിനെയും ഭാവിതാരമായി അഭിനവിനെയും തെരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് അംഗം ആന്റണി ജോർജ് ട്രോഫികൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ തോമസ് പി. വർഗീസ്, മാനേജ്മെന്റ് പ്രതിനിധി എം.എ. സൈബുന്നിസ, വി.ടി. ഷൈജുരാജ്, കെ.എസ്. അനൂപ്കുമാർ, എ.പി. സാലിഹ്, മുഹമ്മദ് ഹഫ്സൽ, കെ.എ. ഫസീല, വൈഗ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.