കോമേഴ്സ് മീറ്റ് നടത്തി
1508512
Sunday, January 26, 2025 5:34 AM IST
മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി. അസോസിയേഷന്റെ നേതൃത്വത്തിൽ ’സംരഭകനോട് ചോദിക്കാം’ എന്ന പേരിൽ കോമേഴ്സ് മീറ്റ് നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ ഡോ.ഗീത ആന്റണി അധ്യക്ഷത വഹിച്ചു. യുഎഇ സ്മാർട്ട് പോയിന്റ് ഗ്രൂപ്പ് എംഡിയും എഴുത്തുകാരനുമായ അഹ്മദ് വയലിൽ മുഖ്യാതിഥിയായി.
കോളജ് മാനേജർ ഫാ.സിബിച്ചൻ ചേലക്കാപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.രജിത സേവ്യർ, കെ. അഡോണ്‍, കെ. മുഹമ്മദ് മിൻഹാജ് എന്നിവർ പ്രസംഗിച്ചു.