"നിശാഗന്ധി’ ഇ മാഗസിൻ പ്രകാശനം ചെയ്തു
1459914
Wednesday, October 9, 2024 6:55 AM IST
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ തയാറാക്കിയ ’നിശാഗന്ധി’ ഇ മാഗസിൻ യുവ കവയിത്രിയും മാധ്യമപ്രവർത്തകയുമായ നീതു സനു പ്രകാശനം ചെയ്തു.
സ്കൂൾ ചെയർപേഴ്സണ് ഗ്രീഷ്മ ദിലീപ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവം ’ദൃശ്യസ്വര 2കെ24’ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും അവതാരകനുമായ റാഷിദ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ. സുമിത, ലോഗോ ഡിസൈനർ ശശി ശ്രീരാഗം, മാഗസിൻ എഡിറ്റർ ഡോ.ബാവ കെ. പാലുകുന്ന്, ടി.വി. കുര്യാക്കോസ്, സി.കെ. പ്രതിഭ, കെ. സുനിൽകുമാർ, സി. മനോജ്, കെ. ബിജോ പോൾ എന്നിവർ പ്രസംഗിച്ചു.