സ്വാഗതസംഘം രൂപീകരിച്ചു
1454083
Wednesday, September 18, 2024 5:25 AM IST
സുൽത്താൻ ബത്തേരി: ഒക്ടോബർ 10,11 തീയതികളിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളുടെ നടത്തിപ്പിനു 150 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഇതിന് അസംപ്ഷൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം നഗരസഭാ വൈസ് ചെയർ പേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. ടിജി ചെറുതോട്ടിൽ, കെ. റഷീദ്, ഷാമില ജുനൈസ്, സി.കെ. ആരിഫ് എന്നിവർ പ്രസംഗിച്ചു. ബീനാച്ചി ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി.ഡി. സജി മേള വിശദീകരണം നടത്തി.
അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് സ്വാഗതവും അസംപ്ഷൻ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, അസംപ്ഷൻ സ്കൂൾ മാനേജർ ഫാ. തോമസ് മണക്കുന്നേൽ(രക്ഷാധികാരികൾ),
നഗരസഭാ ചെയർമാൻ ടി.കെ. രമേശ്(ചെയർമാൻ), എഇഒ ഷിജിത(ജനറൽ കണ്‍വീനർ. ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ അസംപ്ഷൻ സ്കൂളിലും സാമൂഹിശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവ ബീനാച്ചി ഗവ. ഹൈസ്കൂളിലും നടക്കും.