കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1452983
Friday, September 13, 2024 4:43 AM IST
പുൽപ്പള്ളി:കാലാവസ്ഥാ വ്യതിയാനവും വിളനാശവുംമൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുള്ളൻകൊല്ലിയിൽ കർഷക കോണ്ഗ്രസ് മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നതിന് ബാങ്കുകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പി.എം. കുര്യൻ അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, പി.എം. ബെന്നി, ജോയി വാഴയിൽ, പരിതോഷ് കുമാർ, ടോമി തേക്കുമല, ശിവരാമൻ പാറക്കുഴി എന്നിവർ പ്രസംഗിച്ചു.