മാനന്തവാടി: തലപ്പുഴ കുസുമഗിരി എൽപി സ്കൂളിലെ രണ്ട് വിദ്യാർഥികൾ സന്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഒന്നാം ക്ലാസ് വിദ്യാർഥി എയ്ബൽ സിജോയും നാലാം ക്ലാസ് വിദ്യാർഥി ജുവൽ മരിയ സിജോയുമാണ് സന്പാദ്യം സംഭാവന ചെയ്തത്.
അധ്യാപകരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സലോമി എസ്എച്ച് സന്പാദ്യക്കുടുക്ക ഏറ്റുവാങ്ങി.