ചെതലയത്ത് വീടിനുനേരേ കാട്ടാന ആക്രമണം
1443061
Thursday, August 8, 2024 5:26 AM IST
സുൽത്താൻ ബത്തേരി: ചെതലയത്ത് വീടിനുനേരേ കാട്ടാന ആക്രമണം. കൊന്പ·ൂല ഉണ്ണിക്കൃഷ്ണന്റെ വീടിനുനേരേയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണം ഉണ്ടായത്.
വീടിന്റെ ജനൽച്ചില്ല് കാട്ടാന തകർത്തു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന തുരത്തുന്നതിനിടെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ആന ജനൽച്ചില്ലിൽ കുത്തിയപ്പോൾ വീട്ടുകാർ ബഹളംവച്ചു. ഇതോടെ ആന പിൻവാങ്ങി.
വനാതിർത്തി പ്രദേശമായ ചെതലയത്ത് രണ്ടുമാസമായി കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തികളിലെ കാവൽ ഫലപ്രദമാകുന്നില്ല. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.