ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: കെസിവൈഎം മാനന്തവാടി രൂപത സെനറ്റ്
1437049
Thursday, July 18, 2024 7:25 AM IST
മാനന്തവാടി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ എത്രയുംവേഗം പുറത്തുവിടണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സെനറ്റ് അർധവാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദ്വാരക പാസ്റ്ററൽ സെന്ററിൽ മുൻ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.
നടവയൽ മേഖലാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ പ്രമേയം അവതരിപ്പിച്ചു. മേഖലാ, രൂപത പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. റെഡ് റിബണ്‍ ആന്റി ഡ്രഗ്സ് കാന്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തരിയോട് മേഖലയ്ക്കും തരിയോട് യൂണിറ്റിനുമുള്ള പുരസ്കാരം രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് രാജു വല്യറയിൽ വിതരണം ചെയ്തു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. സാന്റോ അന്പലത്തറ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറന്പിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ് തെക്കേമുറിയിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമണ്‍ വയലുങ്കൽ, രൂപത കോഓർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രഷറർ ജോബിൻ തുരുത്തേൽ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്എച്ച്, സംസ്ഥാന സിൻഡിക്കറ്റ്, സെനറ്റ് അംഗങ്ങൾ, രൂപത സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.