ഷോക്കേറ്റ് മരിച്ച സുധന്റെ വീട് മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു
1437047
Thursday, July 18, 2024 7:25 AM IST
ഇരുളം: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച ചീയമ്പം 73ലെ സുധന്റെ വീട് സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. സുധന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ഇബി അധികൃതർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന സുധന്റെ വീട്ടിൽ ഉടൻ തന്നെ വൈദ്യുതി കണക്ഷൻ നൽകുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.