കാൻസർ ബോധവത്കരണ സെമിനാർ നടത്തി
1396330
Thursday, February 29, 2024 5:18 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായി യവനാർകുളം സോഷ്യൽ വെൽഫെയർ സൊസൈറ്റിയിലെ സ്വാശ്രയ സംഘാംഗങ്ങൾക്കായി കാൻസർ ബോധവത്കരണ സെമിനാർ നടത്തി.
സെമിനാർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, റീജണൽ കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ പ്രസംഗിച്ചു.
സെമിനാറിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജണൽ കോ ഓർഡിൻറ്റർ റ്റുബിൻ ജിപ്സണ് നേതൃത്വം നൽകി. എന്താണ് കാൻസർ എന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടനെ വിദഗ്ധ ചികിത്സ നേടേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളെ കുറിച്ചും റ്റുബിൻ ജിപ്സണ് ക്ലാസിൽ വിശദീകരിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജണൽ കോഡിനേറ്റർ ബിൻസി വർഗീസ്, ജിനു ഷിനു സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ, ജോമി ഷാജി, ഉഷ കാവുങ്കൽ, റീന ജോസ് എന്നിവർ നേതൃത്വം നൽകി.